ലോകത്തെ ഞെട്ടിച്ച രണ്ട് വിമാനപകടങ്ങളാണ് കഴിഞ്ഞ ആഴ്ച നടന്നത്. കസാഖിസ്ഥാനിലെയും ദക്ഷിണ കൊറിയയിലെയും വിമാനാപകടങ്ങളിൽ 217 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ രണ്ട അപകടങ്ങളിലും പൊതുവായി ഒരു കാര്യം കാണാം. ഈ അപകടങ്ങളിൽ രക്ഷപെട്ടവർ ഇരുന്നിരുന്നത് ഒരേ ഭാഗത്തായിരുന്നു എന്നതാണ് അത്. രണ്ട് അപകടത്തിലും രക്ഷപ്പെട്ടിരുന്നവർ ഇരുന്നത് വിമാനത്തിന്റെ പിൻഭാഗത്തായിരുന്നു. Which seat would be safest if the plane crash-lands or has an accident?
വിമാനങ്ങളിലെ സുരക്ഷിതമായ സീറ്റുകളെക്കുറിച്ച് കാലാകാലങ്ങളായി നടന്നുവരുന്ന എ പഠനങ്ങൾ പറയുന്നത് വിമാനങ്ങളുടെ പിൻ സീറ്റുകൾ താരതമ്യേന ചെറിയ അളവിൽ സുരക്ഷയിൽ മുന്നിട്ടുനിൽക്കുന്നു എന്നാണ്.
വിമാനങ്ങൾ ആകാശത്ത് നിന്ന് നിയന്ത്രണം വിട്ട് കൂപ്പുകുത്തുകയോ തകർന്ന് വീഴുകയോ റൺവേയിൽ നിന്ന് തെന്നി മാറുകയോ ചെയ്താൽ ആദ്യം ഇടിക്കുക മുൻഭാഗമാണ്. ഇത് മുൻസീറ്റുകളെ കൂടുതൽ അപകടകരമാക്കുന്നു.
എന്നാൽ വിമാനം തകർന്ന് വീണ് അഗ്നിക്കിരയാവുകയാണെങ്കിൽ മധ്യനിര ആണ് ഏറ്റവും അപകടകരം, കാരണം വിമാനത്തിന്റെ ചിറകുകളിലാണ് ഇന്ധനം സൂക്ഷിക്കാറ്. ഇത് കത്തിപ്പടരുകയും അപകടത്തിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ ഏവിയേഷൻ ഡിസാസ്റ്റർ ലോയുടെ കണക്കുകൾ പ്രകാരം പോപ്പുലർ മെക്കാനിക്‌സ് എന്ന മാഗസീൻ 1971 മുതൽ 2005 വരെ അപകടങ്ങൾ നിരീക്ഷിച്ചതിൽ താരതമ്യേന സുരക്ഷിതം പിൻ സീറ്റുകളാണെന്ന് കണ്ടെത്തി. പിൻ സീറ്റുകളിലുള്ള യാത്രികർ ഒരപകടത്തിൽ രക്ഷപ്പെടാൻ 40 ശതമാനം സാധ്യതയുണ്ട്. മധ്യനിരയിൽ 39 ശതമാനം സുരക്ഷാ സാധ്യതയുണ്ട്. എന്നും കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു പഠനപ്രകാരം വിമാനത്തിന്റെ മുൻ സീറ്റുകൾ 46 ശതമാനം സുരക്ഷിതമാണ്. മധ്യനിര സീറ്റുകൾ 59 ശതമാനവും പിൻനിര സീറ്റുകൾ 69 ശതമാനവും സുരക്ഷിതമാണ്.