web analytics

കൊച്ചുവേളി- എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ മെമു സർവീസ് ഇന്നു മുതൽ; സ്റ്റോപ്പുകളും സമയക്രമവും അറിയാം

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച സ്പെഷ്യല്‍ മെമു ഇന്ന് മുതല്‍ സർവീസ് തുടങ്ങും. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ തുടങ്ങുന്നത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സര്‍വീസ്.

രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിന്‍, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് നിലവിൽ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 06065/06066 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പരുകള്‍.

എറണാകുളം – കൊച്ചുവേളി അണ്‍റിസര്‍വ്ഡ് മെമു എക്‌സ്പ്രസിന് ആകെ 12 സ്റ്റോപ്പുകളാണുള്ളത്. രാവിലെ 9.10ന് എറണാകുളം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളത്ത് തിരിച്ച് എത്തും.

12 ജനറല്‍ കോച്ചുകളുള്ള മെമു ട്രെയിനാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. വൈക്കം റോഡ്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍, വര്‍ക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍.

09:10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 09:42 വൈക്കം, 10:06 കോട്ടയം, 10:31 തിരുവല്ല, 10:42 ചെങ്ങന്നൂര്‍, 10:54 മാവേലിക്കര, 11:03 കായംകുളം, 11:13 ഓച്ചിറ, 11:22 കരുനാഗപ്പള്ളി, 11:32 ശാസ്താംകോട്ട, 11:49 കൊല്ലം, 12:01 പറവൂര്‍, 12:11 വര്‍ക്കല സ്റ്റേഷനുകളിൽ നിർത്തിയ ശേഷമാകും കൊച്ചുവേളിയിലെത്തുക.

മടക്കയാത്രയില്‍ 12:55ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, 01:26 വര്‍ക്കല, 01:32 പറവൂര്‍, 01:50 കൊല്ലം, 01:59 ശാസ്താംകോട്ട, 02:09 കരുനാഗപ്പള്ളി, 02:18 ഓച്ചിറ, 02:27 കായംകുളം, 02:37 മാവേലിക്കര, 02:49 ചെങ്ങന്നൂര്‍, 02:58 തിരുവല്ല, 03:25 കോട്ടയം, 03:47 വൈക്കം സ്റ്റേഷനുകള്‍ പിന്നിട്ടാണ് വൈകിട്ട് 04:35ന് എറണാകുളം സൗത്തിലെത്തുക.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img