പെരുമ്പാവൂർ: സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയുമായാണ് അമ്മയും മകനും പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തിയത്.
വെങ്ങോലയിലെ വീടിൻ്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 31000 രൂപയും കാറിൽ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറുമാണ് മോഷണം പോയത്.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള
പോലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു.
നിരവധി സി.സി.ടി.വികൾ പരിശോധിച്ചു. ചോദ്യം ചെയ്തു. അന്വേഷണം വ്യാപിപ്പിച്ചു. ഒടുവൽ മോഷണം നടത്തിയവരെ കണ്ടു പിടിച്ചു. പരാതി നൽകാനെത്തിയ മകനും, അവൻ്റെ സുഹൃത്തുമായിരുന്നു മോഷ്ടാക്കൾ.
പിറന്നാൾ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട്ടിൽ നിന്നും പണവും സ്പീക്കറും ആംപ്ലിഫയറും മറ്റും മോഷ്ടിച്ചത്.