പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 83 കാരനെ അമ്പത്തിമൂന്നര വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. Sexual assault on minor girl; 83-year-old sentenced to 53 and a half years in prison
പ്രതി 1,60,000 രൂപ പിഴ ഒടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. ചങ്ങനാശേരി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ.