യു.കെ.സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്ന 10,000 സായുധ സേനാംഗങ്ങൾക്ക് ഫിസിക്കൽ ഫിറ്റനെസ് ഇല്ലെന്ന് വെളിപ്പെടുത്തൽ. യു.കെ.യിലെ പ്രമുഖ മാധ്യമമായ ദ ഗാർഡിയനാണ് ഇക്കാര്യം പുറത്തുവിട്ടത്. Report: 10,000 soldiers in the UK army lack physical fitness
സൈന്യത്തിൽ 10,000 ആളുകൾ കായിക ക്ഷമതയില്ലാത്തവരാണ്. ഇവർ പൂർണമായും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. 14,350 പേർ ഭാഗികമായി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവരാണ്.
സൈന്യത്തിൽ 6879 പേരും റോയൽ എയർഫോഴ്‌സിൽ 3721 പേരും റോയൽ നേവിയിൽ 2922 പേരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് മികച്ച ചികിത്സ നൽകാനും അല്ലെങ്കിൽ സിവിലിയൻ ജീവിതം തുടരാനും ആവശ്യമായ പിന്തുണ നൽകുമെന്നാണ് ഇതേക്കുറിച്ച് സൈനിക വ്യക്താക്കളുടെ പ്രതികരണം.
ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ഉള്ളവരെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കും. ചികിത്സ, ആരോഗ്യം വീണ്ടെടുക്കൽ, പനരധിവാസം എന്നീ കാര്യങ്ങളുടെ ഭാഗമായി ഇവരെ തരംതാഴ്ത്തിയേക്കാം.
2014 മുതൽ റഷ്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങൾ പ്രതിരോധ ബജറ്റ് 50 ശതമാനം വർധിപ്പിച്ചപ്പോൾ യു.കെ. 14 ശതമാനം മാത്രമാണ് വർധിപ്പിച്ചത് എന്നതും യു.കെ. സൈന്യത്തിന്റെ കുറവായി പ്രതിരോധ മേഖലയിലെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.