തിരുവനന്തപുരം: ഇന്ന് പുലർച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച പെൺകുഞ്ഞിന് പേരിട്ടു. ‘സ്നിഗ്ധ’ എന്നാണ് കുഞ്ഞിന് പേരിട്ടത്. 3 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചത്.(Name for three day old girl at cwc)
കുഞ്ഞിനു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാവിലെ ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരുകൾ ലഭിച്ചിരുന്നു. ഇതിൽ നിന്ന് നറുക്കെടുത്താണ് പേര് കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പേര് നറുക്കിട്ടെടുത്തത്.