ക്രിസ്മസ് ഒരുക്കങ്ങളുടെ ഭാഗമായി അലങ്കാരങ്ങൾ തൂക്കുന്നതിനായി പണിയെടുക്കുന്നതിനിടെ മരത്തില്‍ നിന്നും വീണതിനെ തുടർന്ന് യുവാവ് മരിച്ച നിലയില്‍. കിളിമാനൂര്‍ ആലത്തുകാവ് സ്വദേശി അജിന്‍ (24) ആണ് മരിച്ചത്. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം.Young man falls to his death from tree while putting up Christmas decorations
ക്രിസ്മസിന് അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് ഇന്ന് രാവിലെ അജിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.