തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെ വില്‍പ്പന നടത്തിയതായാണ് കണ്ടെത്തൽ. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.(Irregularity found in Padmanabhaswamy temple auction; two employees suspended)
ക്ഷേത്രത്തിൽ ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വെക്കാറുണ്ട്. ഇവയ്ക്ക് അടിസ്ഥാന വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ലേലത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയുമായി മുന്നോട്ട് പോവാനാണ് ദേവസ്വത്തിന്റെ തീരുമാനം.