ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറെ കേരള ഗവര്‍ണറായും നിയമിച്ചു.(Rajendra Vishwanath Arlekar will be the new Governor of Kerala)
നിലവിലെ ബിഹാര്‍ ഗവര്‍ണറാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. രാജ്യത്ത് അടുത്ത വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് ചുമതല മാറ്റമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഗവര്‍ണറുടെ കാലാവധി ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.