മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെ: DNA ഫലം പുറത്ത്

മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ ഡി.എന്‍.എ ഫലം പുറത്തുവന്നു. കുട്ടിയുടെ പിതാവ് സഹപാഠി തന്നെയെന്നാണ് പരിശോധനാ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. The father of the unborn child of the deceased 17-year-old Plus Two student is a classmate

പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ മൊഴിനല്‍കിയിരുന്നു. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.

പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെയാണ് നവംബറിൽ മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ, പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ച്‌. തുടർന്നാണ് സഹപാഠിയിലേക്ക് അന്വേഷണം എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരം

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ...

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

Other news

ആശുപത്രി വാസത്തിന് വിരാമം; 46 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി ഉമാ തോമസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ...

അബ്ദുൽ റഹീമിൻറെ മോചന കേസ് എട്ടാം തവണയും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ 18 വർഷമായി റിയാദിലെ ജയിലിൽ...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട 255 സ്കൂൾ അധ്യാപകരുടെ ലിസ്റ്റ് റെഡി; വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കിയ ശേഷം പിരിച്ചുവിടും

ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ...

Related Articles

Popular Categories

spot_imgspot_img