ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി ഇതുവരെ പിടികൂടിയത് 135 പാമ്പുകളെ. ചൊവ്വാഴ്ച മാത്രം ശബരിമലയിൽ നിന്നും നാലു പാമ്പുകളെയാണ് പിടികൂടിയത്.
കരിമൂർഖൻ, അണലി, ശംഖുവരയൻ, പച്ചില പാമ്പ്, ചേര, ചട്ടിത്തലയൻ, നാഗത്താൻ തുടങ്ങിയ പാമ്പുകളെയാണ് ഈ മണ്ഡലക്കാലം തുടങ്ങിയ ശേഷം പിടികൂടിയത്. ചൊവ്വാഴ്ച ചേര, ചട്ടിത്തലയൻ, നാഗത്താൻ, പച്ചില പാമ്പ് തുടങ്ങിയവയെയാണ് പിടികൂടിയത്.
പമ്പയിൽ പിടിച്ച പാമ്പുകളുടെ കൂട്ടത്തിൽ രാജവെമ്പാലയുമുണ്ടായിരുന്നു. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച മൂന്ന് പാമ്പുപിടിത്തക്കാർ ഡ്യൂട്ടിയിൽ ഉണ്ട്. സന്നിധാനത്ത് അഭിനേഷ് , ബൈജു, മരക്കൂട്ടത്ത് വിശാൽ എന്നിവരാണുള്ളത്. വന്യമൃഗങ്ങൾക്കു തീർഥാടകർ ഭക്ഷണം നൽകരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചു.









