200 കോടി മുതല്‍മുടക്കില്‍ വൃക്ഷഭയുമായി മോഹന്‍ലാല്‍

ഇത്തവണ മോഹന്‍ലാല്‍ മുംബൈയില്‍ എത്തിയതിന് പിന്നില്‍ ബിഗ് ബോസിന്റെ ഗ്രാന്റ്ഫിനാലെക്ക് വേണ്ടി മാത്രമായിരുന്നില്ല. അഭിനയിക്കാന്‍ പോകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ കൂടിയാണ്. മുംബൈ വൈ ആര്‍ എഫ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍ നിര്‍മ്മിക്കുന്ന വൃക്ഷഭ എന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫോട്ടോഷൂട്ടില്‍ പങ്കുകൊള്ളാനല്ലെങ്കില്‍ കൂടിയും ഏക്ത കപൂറിന്റെ അച്ഛനും പ്രശസ്ത നടനുമായ ജിതേന്ദ്രനും സ്റ്റുഡിയോയില്‍ എത്തിയിരുന്നു. ജിതേന്ദ്രയുമായി ഏറെ നേരം സൗഹൃദം പങ്കിട്ടാണ് ലാല്‍ മടങ്ങിയത്.

കണക്ട് മീഡിയയും എ വി സ്റ്റുഡുയോസുമായി ചേര്‍ന്നാണ് ഏക്ത കപൂര്‍ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 200 കോടിയാണ് വൃക്ഷഭയുടെ ബജറ്റ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. വൃക്ഷഭയുടെ ഷുട്ടിംഗ് ജൂലൈ അവസാനത്തോടുകൂടി ആരംഭിക്കും. ആക്ഷന്‍ എന്റര്‍ടൈനറാണ് വൃക്ഷഭ. വി എഫ് എക്‌സിനും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനമന്‍തയും ജനതഗ്യാരേജുമാണ് ഇതിനുമുമ്പ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ള തെലുങ്ക് ചിത്രം. ഗണ്ഡീവം എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷവും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

Related Articles

Popular Categories

spot_imgspot_img