യുഎഇയിൽ ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചെന്ന് റിപ്പോർട്ട്. യുഎഇയിലെ ഖോർഫക്കാനിലാണ് ഇന്ത്യക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടമുണ്ടായത് എന്നാണ് സൂചന. അതേസമയം, മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. Nine killed as bus carrying Indian workers overturns in UAE
വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് അറിയിച്ചു. അജ്മാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പതു പേർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. അവധി ദിവസമായതിനാൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടിയാണ് ഇവർ അജ്മാനിലേക്ക് പോയത്.
രാത്രി എട്ട് മണിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും കെഎംസിസി പ്രവർത്തകനായ സലീമിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.