പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടത്തിൽ നിരവധിപേർക്ക് പരിക്ക്. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.(Bus accident in palakkad; passengers were injured)
പാലക്കാട് നിന്നും തിരുവല്വാമലയിലേക്ക് പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. കുട്ടികള്‍ അടക്കം 16 യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല എന്നാണ് വിവരം.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.