web analytics

കുരങ്ങനെ കളിയാക്കിയാൽ പോലും ക്രിമിനൽ കേസ് വരും, വാറന്റില്ലാതെ ഫോറസ്റ്റ് വാച്ചർക്ക്‌ പോലും അറസ്റ്റിനുള്ള അധികാരം; വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരേ ജനരോഷം ശക്തം

1961 ലെ വനനിയമം ഭേദഗതി ചെയ്ത് ഇറക്കിയിരിക്കുന്ന വിജ്ഞാപനത്തിനെതിരെ ജനരോശം ശക്തമാകുന്നു. വനങ്ങളുള്ള പ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുകയും വനം വകുപ്പിന് അടിയന്തിരാവസ്ഥക്കാലത്തേതിന് സമാനമായ അധികാരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ. Public anger against the Forest Act Amendment Notification is strong

പോലീസ് ഓഫീസർമാർക്ക് പോലും വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കർശനമായ വ്യവസ്ഥകൾ പാലിക്കണമെന്നിരിക്കെ നിലവിലുള്ള വിജ്ഞാപനം നടപ്പായാൽ ഇതിലെ സെക്ഷൻ 63 അനുസരിച്ച് സാധാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുപോലും വനനിയമ പ്രകാരം വാറന്റില്ലാതെ സംശകരമായി കാണുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയും.

വനംവകുപ്പിന്റെ താത്കാലിക വാച്ചറെ ഉൾപ്പെടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയും എന്നതിനാൽ ഇത് വനപ്രദേശത്തോടു ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് ഏറെ ഉപദ്രവം ഉണ്ടാക്കും. നിയമപരമായ കാര്യങ്ങളിൽ അറിവോ പരിശീലനമോ ലഭിക്കാത്ത വാച്ചർമാർ നിയമത്തെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.

സെക്ഷൻ രണ്ടിൽ ഒൻപതാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും വന്യമൃഗത്തെ കളിയാക്കിയാലോ , ഭക്ഷണം നൽകിയാലോ കേസെടുക്കാം . വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കുരങ്ങന്മാർ വർധിച്ച സാഹചര്യത്തിൽ സഞ്ചാരികൾക്ക് ഉൾപ്പെടെ ഈ നിയമങ്ങൾ ഭീഷണിയാകും.

പുഴകളിൽ നിന്നും മീൻ പിടിക്കുന്നവർക്കെതിരെ ഉൾപ്പെടെ കേസെടുക്കാൻ കഴിയുന്ന ഭേദഗതികൾക്കെതിരെ ഇടുക്കിയിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ ആരംഭിക്കാൻ വിവിധ സംഘടനകൾ തയാറെടുത്ത് കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

Related Articles

Popular Categories

spot_imgspot_img