News4media TOP NEWS
ഗാസയിൽ മരണം വിതച്ച് കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; പിഞ്ചുകുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടു; അഭയാർത്ഥി ക്യാംപ് നാമാവശേഷമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി, ഡിജിപിയ്ക്ക് പരാതി നൽകി പി.വി. അൻവർ കോൺഗ്രസിലേക്ക് ? ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയതായി സൂചന; വി.ഡി. സതീശന്റെ നിലപാട് നിർണ്ണായകമാകും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; 34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം, തിരക്കിനിടയിൽ മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ്

പുറത്തെത്തിച്ചത്  പിൻഗേറ്റ് വഴി; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകർ

പുറത്തെത്തിച്ചത്  പിൻഗേറ്റ് വഴി; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകർ
December 14, 2024

ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽമോചിതനായി. സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ ഇന്നലെയാണ് അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി വന്നു. 

ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് കിട്ടാത്തതിനാലാണ് ജാമ്യം ലഭിച്ചിട്ടും താരത്തിന് ഒരു രാത്രിയിൽ ജയിലിൽ കഴിയേണ്ടി വന്നത്. ഇന്നു പുലർച്ചെയാണ് നടൻ ജയിൽ മോചിതനായത്.

മനപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നടനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങൾക്കൊടുവിൽ പുലർച്ചെ അല്ലു അർജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും വൻ ട്വിസ്റ്റുണ്ടായി. 

ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കെ പിൻഗേറ്റ് വഴിയാണ് പോലീസ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അർജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിൻറെ പിൻ ഗേറ്റ് വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അർജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

താരത്തിനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 

അതേസമയം, ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകിപ്പിച്ചു എന്ന് അഭിഭാഷകർ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകർ വ്യക്തമാക്കി.

Related Articles
News4media
  • Kerala
  • News

മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നു സാർ…ഹോട്ടൽ ജീവനക്കാർ പറഞ്ഞത് കേട്ട് പാഞ്ഞെത്തിയ പോലീസുകാർ പിട...

News4media
  • News
  • Pravasi

ഈ തിരിച്ചടി അപ്രതീക്ഷിതം; ജനുവരി 1 മുതൽ സ്വിറ്റ്സർലൻഡിലുള്ള ഇന്ത്യൻ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാര...

News4media
  • Kerala
  • News

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിൽ… മരിച്ചത് തമിഴ്നാട് സ്വദേശി; പാന്റ്സ് കണ്ടെത്തി; ആ...

News4media
  • India
  • News

മകൻ മരിച്ച ഒഴിവിലേക്ക് അച്ഛൻ മത്സരിച്ച് ജയിച്ചത് കഴിഞ്ഞ വർഷം…മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന കോൺഗ്ര...

News4media
  • Editors Choice
  • India
  • News

ലോ​ക്സ​ഭ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചും തു​ട​ർ​ന്ന് 100 ദി​വ​സ​ത്തി​ന​കം ത​ദ്ദേ​ശ ...

News4media
  • India
  • Top News

‘നടന് മേൽ കുറ്റം ചാർത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി’; അല്ലു അർജുനു പിന്തുണയുമായ...

News4media
  • Featured News
  • India
  • News

അല്ലു അർജുൻറെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും; ഇന്ന് ജയിൽ മോചിതനാക...

News4media
  • India
  • News
  • Top News

ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ്

News4media
  • Editors Choice
  • Kerala
  • News

തോട്ടട ഐടിഐ സംഘർഷം;നട്ടെല്ലിന് പരിക്കേറ്റ മുഹമ്മദ് റിബിൻ ഒന്നാം പ്രതി; കെഎസ്‌യു- എസ്എഫ്ഐ പ്രവർത്തകർക...

News4media
  • Editors Choice
  • Kerala
  • News

സ്കൂളിൽ പൊതുദർശനം ഇല്ല; പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് പേരുടെയും കബറടക്കം ഇന്ന്

© Copyright News4media 2024. Designed and Developed by Horizon Digital