News4media TOP NEWS
രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹായങ്ങൾക്ക് കണക്കു പറഞ്ഞ് കേന്ദ്രം; തുക തിരിച്ചടക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവ് കസ്റ്റഡിയില്‍ ഓവർടേക്കിങ്ങിനിടെ അപകടം; കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം; ഓൺലൈൻ പേജിനെതിരെ പരാതിയുമായി കണ്ണൂർ ടൗൺ എസ് ഐ

നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം; ഓൺലൈൻ പേജിനെതിരെ പരാതിയുമായി കണ്ണൂർ ടൗൺ എസ് ഐ
December 13, 2024

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തിയ ഓൺലൈൻ പേജിനെതിരെ പരാതി. സംഭവത്തിൽ ന്യൂസ് ഓഫ് മലയാളം പേജിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ടൗൺ എസ് ഐ ആണ് പരാതി നൽകിയത്. കലാപാഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇൻക്വസ്റ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, ഇത് കലാപത്തിന് വഴിവയ്‌ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ് ഐ പരാതി നൽകിയത്.

അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദങ്ങൾ ഹൈക്കോടതിയിൽ പുരോഗമിക്കുകയാണ്. നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും 55 കിലോ ഭാരമുള്ള നവീൻ ബാബുവിനെ കനം കുറഞ്ഞ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നും കുടുംബം കഴിഞ്ഞദിവസം കോടതിയിൽ വാദിച്ചിരുന്നു.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത് വിശദീകരിക്കുന്നില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം.

ശരിയായ രീതിയിലുളള പോസ്റ്റുമോർട്ടം നടന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഇതിനിടയിലാണ് കലാപാഹ്വാനത്തിന്റെ പേരിൽ ഓൺലൈൻ പേജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹ...

News4media
  • Kerala
  • News

കരുതൽ തടങ്കലിൽ നിന്നും  പുറത്തിറങ്ങിയത് അടുത്തിടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വ...

News4media
  • Kerala
  • News
  • Top News

പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

News4media
  • Kerala
  • News

പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നു… എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമാ...

News4media
  • Featured News
  • Kerala
  • News

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു…ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റു...

News4media
  • Kerala
  • News
  • Top News

കൊലപാതകമല്ല, ആത്മഹത്യ തന്നെ; നവീൻ ബാബുവിൻ്റെ ബന്ധുക്കളുടെ എല്ലാ ആരോപണങ്ങളും തള്ളി പോലീസ് റിപ്പോർട്ട്

© Copyright News4media 2024. Designed and Developed by Horizon Digital