ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡ് പബ്ലിക് ഹെൽത്ത് വൈറോളജി ലബോറട്ടറിയിൽ നിന്നും കോവിഡിനേക്കാൾ പതിന്മടങ്ങ് അപകടകാരിയായ വൈറസുകൾ അടങ്ങിയ 323 ബോട്ടിലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. Hundreds of bottles containing viruses go missing from lab
ഓഗസ്റ്റിലാണ് ഹെൻഡ്ര വൈറസ്, ലിസ വൈറസ്, ഹാന്റാ വൈറസ് എന്നിവയടങ്ങിയ ബോട്ടിലുകൾ നഷ്ടമാകുന്നത്. വൈറസുകൾ അതിമാരകവും മരണകാരണമായേക്കാവുന്നതുമാണ്. രോഗ നിർണയത്തിനും പ്രതിരോധത്തിനുമുള്ള ഗവേഷണങ്ങൾ നടക്കുന്ന ലാബിൽ നിന്നാണ് വൈറസുകൾ നഷ്ടമായത്.
ബയോ സെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ലംഘനമാണ് വൈറസുകൾ നഷ്ടമായതിലൂടെ സംഭവിച്ചതെന്ന് സർക്കാർ വിലയിരുത്തുന്നു. വൈറസുകൾ തെറ്റായ കരങ്ങളിൽ എത്തിയാൽ ജൈവ ആയുധമായി പോലും ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.
വൈറസ് നഷ്ടപ്പെട്ട വഴി കണ്ടു പിടിക്കാൻ പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രിതലത്തിൽ നിന്നും സമർദം ശക്തമായിട്ടുണ്ട്. കാണാതായ വൈറസുകൾ ലോകത്തിന് തന്നെ ഭീഷണിയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവ പടർന്നുപിടിച്ചാൽ കോവിഡിനേക്കാൾ വലിയ ദുരന്തമാണ് ലോകത്തെ കാത്തിരിക്കുന്നത്. ലാബിൽ നിന്നും വ്യസ്ത്യസ്തമായ താപനിലയിൽ വൈറസ് നശിച്ചിരിക്കാം എന്ന പ്രത്യാശയും വൈറോളജിയുമായി ബന്ധപ്പെട്ടവർ പങ്കുവെക്കുന്നുണ്ട്.