മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്നും കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കു​റ​വെ​ന്ന് കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​ക​ൾ.

പ്രോ​ജ​ക്ട് ടൈ​ഗ​റി​നാ​യി 2021-22ൽ ​കേ​ര​ള​ത്തി​ന് 8.68 കോ​ടി അ​നു​വ​ദി​ച്ച​പ്പോ​ൾ 2023-24 പ്രോ​ജ​ക്ട് ടൈ​ഗ​റി​നും പ്രോ​ജ​ക്ട് എ​ലി​ഫ​ന്റി​നും അ​നു​വ​ദി​ച്ച ഫ​ണ്ട് 9.96 കോ​ടി മാ​ത്ര​മാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാണ് ഈ കണക്കുകൾ ഉള്ളത്.

മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കി​യ​തെ​ന്ന് സ​ന്തോ​ഷ്‍കു​മാ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് പു​റ​മെ, ഛത്തി​സ്ഗ​ഢ്, ഝാ​ർ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​നു​വ​ദി​ച്ച ഫ​ണ്ടി​ലും ഗണ്യമായ കു​റ​വു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​ർ​ത്തും അ​വ​ഗ​ണി​ച്ചിരിക്കുകയാണെന്നും സം​ഘ​ർ​ഷം നേ​രി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​തെന്നും എം.പി പറഞ്ഞു.

മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​വും സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ സം​വി​ധാ​നം വി​ഭാ​വ​നം ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സ​ന്തോ​ഷ് കു​മാ​ർ എം.പി ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

Related Articles

Popular Categories

spot_imgspot_img