സിംഗപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ദോമ്മരാജു ഗുകേഷ്. അവസാന മത്സരത്തിൽ നിലവിൽ ചാമ്പ്യൻ കൂടിയായ എതിരാളി ചൈനയുടെ ഡിങ് ലിറനെ തോൽപിച്ചാണ് ഗുകേഷ് ലോക ചാമ്പ്യൻ കിരീടം സ്വന്തമാക്കിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്.(Gukesh Dommaraju became the youngest world champion in chess)
അവസാന ഗെയിമിൽ കറുത്ത കരുക്കളുമായാണ് ഗുകേഷ് കളിച്ചത്. 14 ഗെയിമുകളിൽനിന്ന് 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. മൂന്നാം ഗെയിമും 11–ാം ഗെയിമും ഗുകേഷും ഒന്നാം ഗെയിനും 12–ാം ഗെയിമും ഡിങ് ലിറനും ജയിച്ചപ്പോൾ, മറ്റു ഗെയിമുകൾ സമനിലയിൽ അവസാനിസിച്ചിരുന്നു.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച അസാധാരണ പിഴവു മുതലെടുത്താണ് ഗുകേഷ് ചരിത്ര വിജയത്തിലേക്ക് കരുക്കൾ നീക്കിയത്.