ഡിസംബർ 3, 7, 9 തീയതികളിൽ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായി; ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയിൽ നിന്നും പ്രകമ്പന ശബ്ദം

മലപ്പുറം: മലപ്പുറം ആനക്കല്ലിൽ തുടർച്ചയായി വീണ്ടും ഭൂമിക്കടിയിൽ നിന്നും പ്രകമ്പന ശബ്ദം. ഡിസംബർ 3, 7, 9 തീയതികളിലാണ് പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായത്.

തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രകമ്പനങ്ങൾ പ്രദേശവാസികൾക്കിടയിൽ ആശങ്ക പരത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് പറഞ്ഞു.

തൃശ്ശൂര്‍ പീച്ചി സ്റ്റേഷനില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഭൂമികുലുക്ക തരംഗങ്ങളൊന്നും റെക്കോര്‍ഡ് ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകമ്പനങ്ങളെയും ശബ്ദങ്ങളെയും കുറിച്ച് പഠിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍ നിന്നും ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം പoനം നടത്തിയിരുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് തികച്ചും പ്രാദേശികമായി ഉണ്ടാകുന്ന സംഭവമാണെന്നും പ്രദേശത്ത് അമിതമായി കുഴല്‍ കിണറുകളും അവയുടെ ഉപയോഗവും ഉണ്ടെന്നും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഭൂമിക്കടിയില്‍ പാറകള്‍ തെന്നിമാറുമ്പോഴും ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വരും മാസങ്ങളില്‍ പീച്ചി, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്നും ഭൂമികുലുക്കവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ ശേഖരിക്കുമെന്ന് വിദഗ്ധ സംഘം പറഞ്ഞു.

നേരത്തെയും ഈ പ്രദേശത്ത് ഇത്തരം ശബ്ദം കേട്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു. തുടര്‍ന്ന് താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിലേക്കടക്കം കാര്യങ്ങളെത്തി.

രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിരുന്നു..ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img