വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നിയുടെ ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി ചൈ​ത​ന്യ​കു​മാ​രി​യു​ടെ (20) ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നതായി ആശുപത്രിവ‍ൃത്തങ്ങൾ അറിയിച്ചു.

ഇപ്പോഴും മം​ഗ​ലാ​പു​രം ആ​ശുപത്രി​യിൽ വെ​ന്റി​ലേ​റ്റ​റി​ൽ ത​ന്നെ​യാ​ണ് വി​ദ്യാ​ർ​ഥി​നി. വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് മം​ഗ​ലാ​പു​രം ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ള്ള​ത്. ഇ​ന്ന​ലെ കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളൊ​ന്നും വിദ്യാർഥി സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ല്ല.

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തി​ന് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തുനി​ന്ന്​ മ​റ്റു തു​ട​ർ​ന​ട​പ​ടി​കളൊന്നും ഇതുവരെ ഉണ്ടാകത്തതിൽ വിദ്യാർഥികൾക്ക് ഇപ്പോഴും അമർഷമുണ്ട്.

നി​ല​വി​ൽ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട വ​കു​പ്പി​ല​ല്ല എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ്​ർ ചെ​യ്ത​തെ​ന്ന​തി​നാ​ൽ ആരോപണവിധേയരായവരുടെ അ​റ​സ്റ്റി​നും സാ​ധ്യ​ത​യി​ല്ല. പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കും. ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന യു​വ​ജ​ന പ്ര​തി​ഷേ​ധ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ, കെ.​എ​സ്.​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്..

വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പൊ​ലീ​സി​ന്റെ ലാ​ത്തി​ചാർജിൽ പുക്ക് പറ്റി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഡി​വൈ.​എ​സ്.​പി​യും ആ​ശു​പ​തി മാ​നേ​ജ്മെ​ന്റും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ സഹപാഠികളുമായി ചർച്ച നടത്തി. ച​ർ​ച്ച​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ഏ​ഴ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​നും മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളി​ലും ന​ഴ്സി​ങ്​ സ്കൂ​ൾ മാ​നേ​ജ്മെ​ന്റി​ന്റെ ഭാ​ഗ​ത്ത് നി​ന്ന്​ സ്വാ​ത​ന്ത്ര്യം ല​ഭി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​താ​യി​രു​ന്നു ആ​വ​ശ്യം. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഈ ​ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം മാ​നേ​ജ്മെ​ന്റ് അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള പ്ര​തി​ഷേ​ധം നിലച്ച മട്ടിലാണ്.

പ്ര​തി​േഷ​ധ​വു​മാ​യി മ​ൻ​സൂ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ​ത്തി​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പൊ​ലീ​സി​ൽ നി​ന്ന്​ ക്രൂ​ര​മാ​യി ലാ​ത്തി​യ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img