web analytics

യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും

യുകെ റെഡ്ഡിംഗിലെ വീട്ടില്‍ രണ്ടാഴ്ച മുൻപ് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് സാബു മാത്യു (55) വിന്റെ സംസ്‌കാരം ഈമാസം 17ന്. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് റെഡ്ഡിംഗിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. The funeral of Malayali nurse Sabu Mathew, who passed away in the UK, will be held on the 17th of this month.

2003ലാണ് സാബുവും കുടുംബവും യുകെയില്‍ എത്തിയത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ജൂണ, സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയായ ജ്യുവല്‍ എന്നിവരാണ് മക്കള്‍. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് സാബു മാത്യു. കളത്തൂര്‍ പുളിയംതൊട്ടിയില്‍ പരേതരായ പി എം മാത്യുവിന്റേയും റോസമ്മ മാത്യുവിന്റെയും ഏഴു മക്കളില്‍ ഇളയ മകനാണ്.

ഏറെക്കാലമായി റെഡ്ഡിംഗില്‍ തന്നെ ജീവിച്ചിരുന്ന സാബു ഒരു വലിയ സുഹൃത് വലയത്തിന് ഉടമയായതിനാലാണ് റെഡ്ഡിംഗില്‍ തന്നെ സംസ്‌കരിക്കുവാന്‍ കുടുംബം തീരുമാനമെടുത്തത് എന്നാണറിയുന്നത്.

റെഡ്ഡിംഗിലെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു സാബു മാത്യു.
2024 നവംബര്‍ 24 ന് ഇതേ ആശുപത്രിയില്‍ തന്നെ നഴ്‌സായിരുന്ന ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img