പൊ​ലീ​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഭണ്ഡാര മോഷണം; കള്ളനെ പറ്റി വിവരം ലഭിച്ചതായി സൂചന

കോ​ഴി​ക്കോ​ട്: കോഴിക്കോട് സി​റ്റി പൊ​ലീ​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോഷണം. സി​റ്റി പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ക്ഷേ​ത്ര​ത്തി​ലാണ് ഭ​ണ്ഡാ​രം ക​വ​ർ​ച്ച ചെയ്തത്. കഴിഞ്ഞ ദിവസം രാ​ത്രിയാണ് സംഭവം.

ഇന്നലെ പു​ല​ർ​ച്ചെ അ​ഞ്ചേ​മു​ക്കാ​ലി​ന് ക്ഷേ​ത്ര​ത്തി​ൽ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ൾ കാ​ണാ​താ​യ​താ​യി വിവരം ലഭിച്ചത്.തലേദിവസംരാ​ത്രി 8.45 വ​രെ ജീ​വ​ന​ക്കാ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജീവനക്കാർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​യെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

ഡോ​ഗ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്ന് ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ൾ പു​ല്ലു​കൊ​ണ്ട് മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. കോഴിക്കോട്സി​റ്റി ഫിം​ഗ​ർ പ്രി​ന്റ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ധീ​റാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​ടു​ത്തി​ടെയാണ് ഭ​ണ്ഡാ​രം ക്ഷേ​ത്ര അ​ധി​കൃ​ത​ർ തു​റ​ന്നത്. ​ അതി​നാ​ൽ നി​ല​വി​ൽ കൂ​ടു​ത​ൽ പ​ണം ഭ​ണ്ഡാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​വ​മ​ണി റോ​ഡ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ലഭിച്ച വിവരം.

എ​സ്.​സി.​പി.​ഒ ശാ​ലു, സി.​പി.​ഒ സു​ജി​ത് എ​ന്നീ സി​റ്റി സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ക​സ​ബ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ജ​ഗ്മോ​ഹ​ൻ ദ​ത്ത​ൻ, സി.​പി. സ​ജേ​ഷ്, സു​ധീ​ർ, സു​ദേ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം മൂന്നാറിൽ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img