web analytics

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ് സ്ഥാപിക്കാനുള്ള സാധ്യത പഠനം പൂർത്തിയായി. ദിവസവും നാല് ലക്ഷം കണ്ടെയ്നർ അരവണ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാൻ്റാണ് തിടപ്പള്ളിയോട് ചേർന്ന് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ അരവണ പ്ലാൻ്റ് വിപുലീകരണ പ്രവൃത്തികൾക്ക് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. നിലവിൽ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ട്. എന്നാൽ ആവശ്യക്കാർ കൂടിയതോടെയാണ് പ്ലാൻ്റ് വിപുലീകരണത്തിന് ദേവസ്വം ബോർഡ് ആക്കം കൂട്ടുന്നത്.

തന്ത്രിയുടെ തീരുമാനം കൂടി അനുകൂലമായാൽ അടുത്ത മണ്ഡലക്കാലത്ത് ഉത്പാദനം കൂട്ടാനാകുമെന്നാണ് കണക്കുകൂട്ടൽ.

ശബരിമലയിലെ പ്രധാന പ്രസാദമാണ് അരവണ. മൂന്നരലക്ഷം ടിന്നുകളാണ് ദിവസവും വിറ്റുപോകുന്നതെങ്കിലും രണ്ടര ലക്ഷം ടിന്നാണ് നിലവിലെ അരവണ പ്ലാൻ്റിൻ്റെ ഉൽപ്പാദന ശേഷി.

കരുതൽ ശേഖരമുള്ളതുകൊണ്ട് മാത്രമാണ് ഇക്കുറി കടുത്ത അരവണ ക്ഷാമത്തിലേക്ക് കടക്കാത്തത്. ഭാവിയിൽ കടുത്ത പ്രതിസന്ധിയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ പ്ലാൻ്റ്. നിലവിലെ അരവണ പ്ലാൻ്റിനോട് ചേ‍ർന്നാവും പുതിയ പ്ലാൻ്റും സ്ഥാപിക്കുക. ഇതോടെ, ഉത്പാദനം നാല് ലക്ഷം ടിൻ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ഒന്നര ലക്ഷം ടിൻ അരവണ അധികമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്ന കൂറ്റൻ ബോയ്‌ലറുകളും പാക്കിംഗ് യൂണിറ്റും കൂടി ഇതോടൊപ്പം സ്ഥാപിക്കേണ്ടതുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽ നിന്നുള്ള അതിശക്തമായ...

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

Related Articles

Popular Categories

spot_imgspot_img