തൃശൂര്‍: തൃശൂരിൽൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശിനിയായ യുവതിയാണ് ചാലക്കുടിയിലെ വാടക വീട്ടിൽ പ്രസവിച്ചത്. വീട്ടിൽ ആരുമില്ലാ തിരുന്ന സമയത്തായിരുന്നു സംഭവം.
അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും താമസിച്ചിരുന്നത്.സംഭവം നടക്കുമ്പോള്‍ മൂന്ന് വയസുള്ള കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പ്രസവ വേദന വന്നതോടെ യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയതും യുവതി തന്നെയാണ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
വൈകുന്നേരംട് ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയും കുഞ്ഞിനേയും ആണ് വീട്ടിൽ കണ്ടത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.
പിന്നീട്ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒമ്പത് മാസം വളര്‍ച്ച എത്തിയ ആണ്‍കുഞ്ഞിനാണ് യുവതി വീട്ടിൽ ജന്മം നൽകിയത്.