ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (Chakkulathukavu pongala holiday 4 taluks in Alappuzha district )
പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. ചക്കുളത്ത് കാവിൽ പൊങ്കാല അർപ്പിക്കാനായി വിവിധ പ്രദേശങ്ങളിൽ ആയിരങ്ങൾ എത്തി തുടങ്ങി. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചിട്ടുണ്ട്.
റോഡില്‍ റീല്‍സ് വേണ്ട; ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍