പത്തനംതിട്ട: തിരുവല്ലയിൽ പെൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി സ്വദേശി അഭിജിത്ത്(23) ആണ് മരിച്ചത്.(23-year-old man committed suicide in Thiruvalla)
വീഡിയോ കോൾ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. ഇത് കേട്ട പെൺകുട്ടി ഉടൻ തന്നെ അഭിജിത്തിന്റെ താമസ സ്ഥലത്തേക്ക് എത്തിയെങ്കിലും അഭിജിത്ത് മരിച്ചിരുന്നു.
ജര്‍മന്‍ ഭാഷാ പഠിക്കുന്നതിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്. തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിരുന്ന അഭിജിത്തും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.