കോഴിക്കോട്: കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് രണ്ടംഗസംഘത്തിന്റെ മർദനം. കണ്ണഞ്ചേരി സ്വദേശി കാർത്തികേയനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അരക്കിണർ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കാർത്തികേയൻ നൽകിയ പരാതിയിലാണ് പന്നിയങ്കര പോലീസ് കേസെടുത്തത്.