web analytics

സിറിയയിലെ ആഭ്യന്തര കലാപം; കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയര്‍ക്കീസ് ബാവ, ചൊവാഴ്ച്ച സിറിയയിലേക്ക് മടങ്ങും

കൊച്ചി: പത്തു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലേക്കെത്തിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങുന്നു. സിറിയയിലേക്കാണ് ബാവ മടങ്ങുന്നത്. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ്‌ കേരള സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങുന്നത്.(Patriarch Ignatius Aprem returns from Kerala before the scheduled date)

പ്രധാനമായും ബസേിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കാനാണ് പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയത്. എന്നാൽ ഇന്ന് വൈകീട്ട് നടക്കുന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലും നാളെ തോമസ് പ്രഥമന്‍ ബാവയുടെ 40ാം ചരമദിന ചടങ്ങുകളിലും പങ്കെടുത്ത ശേഷം മടങ്ങാനാണ് തീരുമാനം.

ഇന്നലെയാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കൊച്ചിയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി 17ാം തീയതി ദമാസ്‌കസിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉടന്‍ മടങ്ങേണ്ടതുണ്ടെന്ന് പാത്രിയര്‍ക്കീസ് ബാവ സഭാ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img