തൃശൂർ: ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്. ശ്രീകാന്ത്, ലാലു, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കാവടി അമ്പലത്തിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.(Clash during Iravimangalam Shashti; Three policemen were injured)
ഇന്നലെ രാത്രിയിലാണ് സംഭവം. തർക്കത്തെ തുടർന്ന് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസുകാരെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ളവർക്കും പരിക്കേറ്റതായാണ് വിവരം.
എസ്.എഫ്.ഐ. മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ അനന്തുവാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.