ഗുരുവായൂർ: ചലച്ചിത്രതാരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. മോഡലും 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി കലിംഗരായർ ആണ് വധു.(Kalidas Jayaram, Tarini Kalingarayar got married at Guruvayur)
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിൽ സുരേഷ് ഗോപി, ഗോകുൽ സുരേഷ്, മേജർ രവി ഉൾപ്പടെ ചലച്ചിത്ര രംഗത്തെ പ്രശസ്തരും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു.
വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.