തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ. ഗ്രൂപ്പ് രൂപീകരിച്ച ഗോപാലകൃഷ്ണനെതിരെയുള്ള ഗുരുതര കാര്യങ്ങളാണ് ചാർജ് മെമ്മോയിൽ സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഗോപാലകൃഷ്ണൻ പോലീസിൽ വ്യാജ പരാതി നൽകിയ കാര്യം ചാർജ് മെമ്മോയിൽ ഇല്ല. ഐഎഎസ് ഉദ്യോഗസ്ഥർ പോലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമ്മോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറയുന്നത്. ഇതിലൂടെ ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. ചാർജ് മെമ്മോയുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
ഗോപാലകൃഷ്ണൻ മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും ഉദ്യോഗസ്ഥ പൊലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമ്മോയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറഞ്ഞിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതുംമാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. എന്നാൽ ഫോൺ ഹാക്ക് ചെയ്തെന്ന വിശദീകരണമാണ് ഗോപാലകൃഷ്ണൻ നൽകിയത്.
മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താൻ അഡ്മിനായി ആരോ ഉണ്ടാക്കിയെന്നാണ് കെ ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽവന്നതെന്ന് സ്കീൻ ഷോട്ടിൽ വ്യക്തമാക്കുന്നു. തൻറെ ഫോൺ കോൺടാക്ടിലുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണൻറെ വിശദീകരണം. പക്ഷേ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർമാത്രമാണ് അംഗങ്ങൾ.