web analytics

പിതൃത്വ അവധി 15 ദിവസം ആക്കി ഉയർത്തണമെന്ന് ശമ്പളക്കമ്മീഷൻ; ശിപാർശ മൈൻഡ് ചെയ്യാതെ സർക്കാർ

2009 ലെ ശമ്പള പരിഷ്‌കരണ ഉത്തരവിലൂടെയാണ് സർക്കാർ ജീവനക്കാർക്ക് അവരുടെ ഭാര്യമാരുടെ പ്രസവ സമയത്തെ പരിരക്ഷ ഉറപ്പാക്കുന്നതിനായി 10 ദിവസത്തെ പിതൃത്വഅവധി അനുവദിച്ചത്.

പ്രസവ തീയതി സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അവധി ലഭിക്കുക. പ്രസവത്തിനു 10 ദിവസം മുൻപ് മുതലോ പ്രസവത്തിനു ശേഷമുള്ള 3 മാസത്തിനുള്ളിലോ ജീവനക്കാർക്ക് അവധി അനുവദിക്കും. ഒരു ജീവനക്കാരന് സർവീസിൽ പരമാവധി രണ്ട് തവണയാണ് ഇത് പ്രകാരമുള്ള അവധി ലഭിക്കുക.

പിതൃത്വഅവധി സമയത്ത് ജീവനക്കാർക്ക് ഡ്യൂട്ടി സാലറി ലഭിക്കും. എന്നാൽ പിതൃത്വവധി ആകസ്മികവധിയുമായി ചേർത്ത് എടുക്കാൻ കഴിയില്ല. 10.06.2020 മുതൽ കേരള സർവീസ് ചട്ടങ്ങൾ ബാധകം അല്ലാത്ത സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പിതൃത്വവധി അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

നിലവിൽ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്ന 10 ദിവസത്തെ പിതൃത്വവധി 15 ദിവസം ആക്കി ഉയർത്താൻ കഴിഞ്ഞ ശമ്പളക്കമ്മീഷൻ സർക്കാരിനോട് ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അനങ്ങിയിട്ടില്ല.

കേന്ദ്ര സർക്കാറിലെ പുരുഷ ജീവനക്കാർക്ക് അവരുടെ ഭാര്യമാരുടെ പ്രസവത്തിനു 6 മാസം മുൻപോ 6 മാസത്തിനുള്ളിലോ എടുക്കാം എന്ന വ്യവസ്ഥയിൽ 15 ദിവസം ആണ് പിതൃത്വവധി. കുട്ടികളെ ദത്തെടുക്കുന്ന പുരുഷ ജീവനക്കാർക്കുപോലും കേന്ദ്ര സർക്കാരിൽ 15 ദിവസം പിതൃത്വവധി അനുവദിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ കൊച്ചി: മൂവാറ്റുപുഴയിലെ എം സി റോഡ്...

Related Articles

Popular Categories

spot_imgspot_img