ന്യൂയോർക്ക്: അമേരിക്കയിൽ റിക്ടർ സ്‌കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കൻ കാലിഫോർണിയ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ സമയം അർധരാത്രി 12.14 നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന് പിന്നാലെ സൂനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ ദേശീയ സുനാമി കേന്ദ്രമാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.