ആലപ്പുഴ കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ വാഹനാപകടത്തെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമിൽ ഖാൻ വാഹനം നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. Alappuzha accident: Crucial information released
അപകടത്തിന് ശേഷം, വാഹന ഉടമ ഷാമിൽ ഖാൻ, ഒരു വിദ്യാർത്ഥിയുടെ ലൈസൻസ് അയച്ചു വാങ്ങിയതായിട്ടാണ് സൂചന. അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസ് ആണ് കാറുടമയുടെ സഹോദരനിൽ നിന്ന് അപകടം നടന്ന ശേഷം വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്.
നിയമ വിരുദ്ധമായി റെന്റ് എ കാബ് നൽകിയതിനാൽ ആർസി ബുക്ക് റദ്ദാക്കും. കാറുടമയ്ക്കെതിരെ പ്രൊസിക്യൂഷൻ നടപടിയും ഉണ്ടാകുമെന്നും, കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ കെ ദിലു അറിയിച്ചു.
റെന്റ് എ കാബിനുള്ള ലൈസൻസ് കാറുടമയ്ക്ക് ഇല്ല. കാറുടമയ്ക്കെതിരെ മറ്റ് പരാതികളും ഉണ്ട്, അനധികൃതമായി വാഹനം വാടകയ്ക്ക് നൽകുന്നതിനെക്കുറിച്ചാണ് ഇവ. കാറുടമയ്ക്കെതിരെ മറ്റു നിയമ നടപടികളും സ്വീകരിക്കും.