News4media TOP NEWS
12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍ നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ

ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും അകലം പാലിച്ചില്ല;തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്

ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും അകലം പാലിച്ചില്ല;തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്
December 3, 2024

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭരണസമിതിക്കെതിരെ കേസെടുത്തത്. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആനകൾ തമ്മിൽ മൂന്ന് മീറ്ററും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് കേസെടുത്തത്. മഴ മൂലമാണ് മാർഗനിർദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വാദം.

വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. അതും രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിർത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളുടെ എഴുന്നള്ളിപ്പാണ് നടന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാർഗരേഖയിൽ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.

Related Articles
News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Kerala
  • News
  • Top News

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]