24കാരിയായ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ ഇട്ടുനൽകി 25കാരൻ !

അതിക്രൂരമായ ഒരു കൊലപാതക വർത്തയാണിപ്പോൾ പുറത്തുവരുന്നത്. 24കാരിയെ കൊന്ന് 40 – 50 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ ഇട്ടുനൽകിയ 25കാരൻ അറസ്റ്റിൽ. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതടക്കം പ്രതി സമ്മതിച്ചിട്ടുണ്ട്. 25-year-old man kills 24-year-old girlfriend, cuts her into pieces and feeds them to animals

ഇറച്ചിവെട്ടുകാരനായ നരേഷ് ബെങ്റ എന്ന യുവാവാണ് അറസ്റ്റിലായത്. രണ്ടു വർഷമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു ഇരുവരും. ഇതിനിടെ പങ്കാളിയോട് പറയാതെ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ കാമുകിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച, ജരിയഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോർദാഗ് ഗ്രാമത്തിനു സമീപം മനുഷ്യ ശരീരഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചു നടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പ്രദേശത്തെ വനമേഖലയിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാനായി എറിഞ്ഞ് കൊടുത്ത നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് ഇപ്പോൾ യുവാവ് പിടിയിലാകുകയായിരുന്നു.

പ്രതി ഇറച്ചിക്കടയിലെ ജോലിക്കാരനാണെന്നും മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർ അശോക് സിങ് പറഞ്ഞു. ആധാർ കാർഡ് അടക്കമുള്ള യുവതിയുടെ ബാഗ് വനത്തിൽനിന്ന് പൊലീസ് കണ്ടെത്തി. യുവാവിനൊപ്പം താമസിക്കാൻ പോകുകയാണെന്ന് യുവതി അമ്മയെ വിളിച്ചറിയിച്ചതും നിർണായക തെളിവായി.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

Related Articles

Popular Categories

spot_imgspot_img