ഊബര്‍ ഈറ്റ്സ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ കഞ്ചാവ്. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം. Received cannabis instead of food ordered online
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബുറിറ്റോ( ഒരിനം റോള്‍), സോസ്, ഒരു കുപ്പി വെള്ളം എന്നിവ ഓർഡർ ചെയ്തു. ഊബര്‍ ഈറ്റ്സ് കൃത്യസമയത്ത് ‘ഭക്ഷണപ്പൊതി’ കൈമാറി.
കഴിക്കാനായി എടുത്തതോടെയാണ് പണി പാളിയത്. ഭക്ഷണപാക്കറ്റില്‍ നിന്ന് അസാധാരണമായ മണം ഉണ്ടായതോടെ യുവതി തുറന്ന് നോക്കി. സാമാന്യം വലിയ സിപ് ലോക്ക് കവറിൽ ഭക്ഷണത്തിന് പകരം കഞ്ചാവ് ആണ് നിറച്ചിരുന്നത്.
പാക്കറ്റിനുള്ളില്‍ കഞ്ചാവാണെന്ന് അറിയാതെയാണ് ഡെലിവറിബോയി സാധനമെത്തിച്ചത്. കഞ്ചാവ് കണ്ടതും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊതിയുടെ ചിത്രങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.
എന്നാൽ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഊബർ ഈറ്റ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.