web analytics

സ്വ​കാ​ര്യ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ര​ഞ്ഞി​പ്പാ​ല​ത്താണ് സംഭവം.

മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി ഫ​സീ​ല​യാ​ണ് മ​രി​ച്ച​ത്. തൊട്ടുപിന്നാലെ യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ സ​നൂ​ഫി​നെ കാ​ണാ​താ​യി.

ഇ​ന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ലോ​ഡ്ജി​ലെ മ​റി​ക്കു​ള്ളി​ലെ ക​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച ന​ട​ക്കാ​വ് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് യു​വാ​വി​നൊ​പ്പം യു​വ​തി ലോ​ഡ്ജി​ൽ മുറിയെടുത്തത്. 25ന് ​രാ​ത്രി 10 ഓ​ടെ പ​ണ​മെ​ടു​ത്ത് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ലോ​ഡ്ജി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​യതിനു ശേഷം തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല.

യു​വ​തി​യു​ടെ ആ​ധാ​ർ ​കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ പോ​ലീ​സ് ലോ​ഡ്ജി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

പോ​സ്റ്റ്‍​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img