തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ സ്കൂൾ പ്രിൻസിപ്പലിന് കസേര കൊണ്ട് അടിയേറ്റിരുന്നു.(clash over Instagram comment; Police registered case against 20 students. 18 students dismissed from the school)
സ്കൂളിൽ സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലിയാണ് കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം പതിവായതിനെ തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു. ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാർഥികൾ വീണ്ടും വാക്കു തർക്കം നടക്കുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് പ്രിൻസിപ്പൽ ഇടപ്പെട്ടപ്പോഴാണ് കസേരകൊണ്ട് അടിയേറ്റത്. തലയ്ക്ക് പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









