web analytics

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമക്ക് നേരെ വടിവാൾ വീശി യുവാക്കൾ; സംഭവം കൊച്ചിയിൽ

കൊച്ചി: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടൽ ഉടമക്ക് നേരെ യുവാക്കൾ വടിവാൾ വീശി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.

ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. തുടർന്ന് യുവാക്കളിൽ ഒരാൾ വടിവാൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കൾ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയതെന്നാണ് സൂചന.

പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പരിഭ്രാന്തിയിലായി. ഇതോടെ ഹോട്ടൽ ഉടമ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് അപകടം: രോഗിയുമായി ആശുപത്രിയിലേക്ക് പോയ യുവതിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: രോഗിയായ പ്രിയപ്പെട്ടവന്റെ ജീവൻ രക്ഷിക്കാൻ പുലർച്ചെ നടത്തിയ ആ ഓട്ടം...

മലക്കപ്പാറയെ നടുക്കി പുലിമട; 70-കാരിയെ വീടിന് മുന്നിൽ നിന്ന് കടിച്ചുകീറി ഭക്ഷിച്ചു

തൃശൂർ: മലക്കപ്പാറയിൽ ജനവാസ മേഖലയെ നടുക്കി വീണ്ടും വന്യമൃഗ ആക്രമണം. ഷോളയാർ...

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു ചെന്നൈ: തമിഴ്‌നാട്ടിലെ...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

Related Articles

Popular Categories

spot_imgspot_img