ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രദിവസമാണ് ഇന്ന്.
പുതിയ വഖഫ് ബില്‍ പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുന്ന ദിവസമാണ് ഇന്ന്. ഈ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് നീക്കം.
ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും വിജയങ്ങള്‍ മോദി സര്‍ക്കാരിനെ കുറച്ചു കൂടി ശക്തനാക്കി. ബില്‍ അവതരിപ്പിച്ചാല്‍ അത് പാസാക്കിയെടുക്കാന്‍ ഇപ്പോഴത്തെ മോദി സര്‍ക്കാരിനാവുമെന്നാണ് വിലയിരുത്തൽ.
വഫഖ് ബില്‍ ഉള്‍പ്പെടെ 15 ബില്ലുകളാണ് പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുന്നത്. ഇപ്പോള്‍ സംയുക്ത പാര്‍ലമെന്‍റ് സമിതിയ്‌ക്ക് മുമ്പാകെയാണ് വഖഫ് ബില്‍ ഉള്ളത്.
ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമത്തെ ഭേദഗതി ചെയ്യാനുദ്ദേശിച്ചാണ് പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024 തയ്യാറാക്കിയത്.
വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്.
വഖഫ് നിയമത്തെ കൂടുതല്‍ സുതാര്യവും വിശ്വസനീയവും ആക്കി മാറ്റുകയാണ് പുതിയ വഖഫ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്.
കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര അംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനും പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024 ലക്ഷ്യമിടുന്നുണ്ട്.
പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നതിനാല്‍ വഖഫ് (ഭേദഗതി) ബില്ലിന്മേല്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കും. സംയുക്ത പാര്‍ലമെന്‍റ് സമിതിയുടെ കാലാവധി നീട്ടണം എന്ന കാര്യമാകും പ്രതിപക്ഷം ഉന്നയിക്കുക.