നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ വീണു മൂന്ന് യുവാക്കളുടെ ദാരുണമായ മരണത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. Three youths die after car crashes into unfinished bridge
ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. രാംഗംഗ നദിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാറ് നദിയിലേക്ക് വീണു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച് റോഡ് ഇല്ലായിരുന്നു എന്ന കാര്യം യുവാക്ക അറിഞ്ഞിരുന്നില്ല എന്നതാണ് വിനയായത്.
ഗൂഗിൾ മാപ്പിൽ വഴി നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെ മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.