കൊച്ചി: കെ.വൈ ഫൈ പദ്ധതിയിൽ എറണാകുളം ജില്ലയിലെ 221 പ്രദേശങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും. നഗരമേഖലകളിലാകെ 37 ഇടങ്ങളിലും ഫോർട്ട് കൊച്ചിയിൽ പതിനെട്ടും കാക്കനാട് ഭാഗത്ത് ആറിടങ്ങളിലും ആണ് സംസ്ഥാന സർക്കാരിന്റെ കേരള വൈഫൈ സൗജന്യ സേവനം ലഭ്യമാകും.
കേരളാ സ്റ്റേറ്റ് ഐ.ടി. മിഷനാണ് ബി.എസ്.എൻ.എല്ലിന്റെ സഹായസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങൾക്കു മൊബൈലിലും ലാപ്‌ടോപ്പിലും 10 എംബിപിഎസ് വേഗത്തിൽ ഒരു ജിബി ഡേറ്റ വരെ സൗജന്യമായി ഉപയോഗിക്കാമെന്നതാണ് വലിയ പ്രത്യേക ത. പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ ഉപയോഗിച്ചു സേവനം തുടരാം. ഓരോ കേന്ദ്രത്തിലും തുടക്കത്തിൽ 2 വൈഫൈ ആക്സസ് പോയിന്റുകളുണ്ടാവുക. ഒരു ഹോട്ട് സ്പോട്ടിൽ നിന്ന് ഒരേ സമയം 100 പേർക്ക് വരെ ഇൻറർനെറ്റ് ഉപയോഗിക്കാം.
വൈഫൈ ആക്സസ് പോയിന്റുകൾ
കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഫിസ്, തൃക്കാക്കര ഭാരതമാതാ കോളജ് ഹാൾ, സിവിൽ സ്റ്റേഷൻ ഒന്നാം നില, തൃക്കാക്കര നഗരസഭ, കാക്കനാട് മുനിസിപ്പൽ ലൈബ്രറി, പാർക്ക്, തൃക്കാക്കര കമ്യൂണിറ്റി ഹാൾ.
ഫോർട്ട് കൊച്ചി പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്, ബാസ്റ്റിൻ ബംഗ്ലാവ്, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി, ജ്യൂ സ്ട്രീറ്റ് പൊലീസ് മ്യൂസിയം, കൊച്ചി താലൂക്ക് ഓഫിസ്, മത്സ്യഭവൻ, കരുവേലിപ്പടി താലൂക്ക് ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഫോർട്ട് കൊച്ചി ആർഡിഒ, ബിഒടി ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്റർ, ഫോർട്ട് കൊച്ചി ബിഎസ്എൻഎൽ ഓഫിസ്, കൊച്ചിൻ ക്ലബ്, മട്ടാഞ്ചേരി കോർപറേഷൻ ഓഫിസ്, സാമുദ്രിക ഹാൾ, തോപ്പുംപടി വില്ലേജ് ഓഫിസ്, ഫോർട്ട് കൊച്ചി വില്ലേജ് ഓഫിസ്, മട്ടാഞ്ചേരി വില്ലേജ് ഓഫിസ്
വൈറ്റില ബസ് സ്റ്റേഷൻ, എറണാകുളം ബോട്ട്ജെട്ടി ഓഫിസ്, പള്ളിമുക്ക് കെഎസ്ഇബി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, എറണാകുളം ജനറൽ ആശുപത്രി, ഗവ. ഗെസ്റ്റ് ഹൗസ്, ഹൈക്കോടതി ജംക്‌ഷൻ പൊലീസ് ക്ലബ്, എളംകുളം വില്ലേജ് ഓഫിസ്, കണയന്നൂർ താലൂക്ക് ഓഫിസ്, അഡീഷനൽ ജില്ല കോടതി, എറണാകുളം ജില്ല കോടതി, ദർബാർ ഹാൾ ഗ്രൗണ്ട്, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, തേവര കെഎസ്ആർടിസി ബസ് ഡിപ്പോ, രവിപുരം കയർഫെഡ്, തേവര വാണിജ്യനികുതി ഓഫിസ്, തേവര കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൗത്ത് കൈരളി ഹാൻഡിക്രാഫ്റ്റ്, എസ്ആർവി സ്കൂൾ, ഷേണായീസ് വാട്ടർ അതോറിറ്റി ബിൽഡിങ്, കച്ചേരിപ്പടി കെഎസ്ഇബി, നോർത്ത് റെയിൽവേ സ്റ്റേഷൻ, കലൂർ ബിഎസ്എൻഎൽ ഫ്രാഞ്ചൈസി ഓഫിസ്, കലൂർ കോടതി ജംക്‌ഷൻ, വെസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷൻ, മറൈൻഡ്രൈവ് കെഎസ്ഐഎൻസി ടെർമിനൽ, കടവന്ത്ര ജല അതോറിറ്റി ഓഫിസ്, ചിൽഡ്രൻസ് പാർക്ക്, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവ് റോട്ടറി ക്ലബ് ശുചിമുറി സമുച്ചയം, ഗാന്ധി സ്ക്വയർ കെഎസ്ഇബി, മഹാരാജാസ് കോളജ്, ടിഡിഎം ഹാൾ, കലൂർ ഹെൽത്ത് ഓഫിസ്, മംഗളവനം പക്ഷി സങ്കേതം, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ, ജിഡ ഓഫിസ്
ഉപയോഗിക്കാൻ
കേരള വൈഫൈ കണക്‌ഷൻ ലഭിക്കുന്നതിനായി കേരള ഗവ. വൈഫൈ ആദ്യം സിലക്ട് ചെയ്യുക. പിന്നീട് കെ-ഫൈ എന്നു സിലക്ട് ചെയ്യുമ്പോൾ ലാൻഡിങ് പേജിൽ മൊബൈൽ നമ്പർ നൽകി ഒടിപി ജനറേറ്റ് ചെയ്യണം. ഒടിപി നൽകുമ്പോൾ കണക്‌ഷൻ ലഭിക്കും. ഒരു ജിബി വരെ സൗജന്യ വൈഫൈ ഉപയോഗിക്കാം.