കൊല്ലം: കൊല്ലത്ത് വീട്ടിൽ നിന്നും കാണാതായി ധ്യാനകേന്ദ്രത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. കൊരട്ടി പൊലീസിനാണ് കുട്ടി മൊഴി നൽകിയിരുന്നത്.(Girl missing from kollam; police registered case against mother)
കൗൺസിലിങിന് ശേഷം യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടി ആലപ്പാട് കുഴിത്തുറയിലെ വീട്ടിൽ നിന്ന് കാണാതായത്.
സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈനായി പഠിക്കുന്നയാളാണ് കുട്ടി. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തിനൊടുവിൽ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.