web analytics

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അമ്മുവിന്റെ സഹപാഠികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ഈ വിദ്യാർത്ഥികൾക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു.(Nursing student Ammu’s death; Three students in custody)

കോട്ടയം സ്വദേശികളായ രണ്ടു വിദ്യാർത്ഥിനികളും പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയുമാണ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു. അമ്മുവിൻ്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ സർവ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ സ​ഹ​പാ​ഠികളില്‍ നിന്നുള്ള മാ​ന​സി​ക പീ​ഡ​നമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് പേ​ർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍ നിരന്തരം ശ​ല്ല്യ​പ്പെ​ടു​ത്തി​യിരുന്നു​ എന്നാണ് ആരോപണം. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗൈ​ന​ക് പ്രാ​ക്ടി​സി​നു പോ​യ സ​മ​യ​ത്ത് കുട്ടികള്‍ തമ്മില്‍ വഴക്കിട്ടെന്നും ഇവര്‍ പിന്നീട് മ​ക​ള്‍ക്ക് എതിരെ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.

ടൂ‌​ർ കോ​ർ​ഡി​നേ​റ്റ​ർ സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യി​ട്ടും ഭീ​ഷ​ണി​പ്പെടുത്തൽ തുടർന്നെന്നും കാണാതായ ലോ​ഗ് ബു​ക്കി​നുവേണ്ടി കുട്ടിയുടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​ത് മകളെ മാനസികമായി ഉലച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം...

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

Related Articles

Popular Categories

spot_imgspot_img