web analytics

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ

വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.

പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ, കുർബാനകൾ, എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് 1624 മുതലാണ് പഴയ ഗോവയിലെ ബോം ജീസസിൻറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. വെള്ളിപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 മീറ്റർ അകലെയുള്ള കത്തീഡ്രലിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. സൊസൈറ്റി ഓഫ് ജീസസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഫ്രാൻസിസ് സേവ്യർ.

ഗോവയിൽ കുറേ ഏറെ വർഷങ്ങളായി തുടരുന്ന ആചാരമാണ്, ഇത്രയും വർഷം കഴിഞ്ഞിട്ടും സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. ഗോവയുടെ പ്രഭു എന്ന് അറിയപ്പെടുന്ന സെന്റ് ഫ്രാൻസിസ് സേവ്യർ 1542ലാണ് ഗോവയിൽ എത്തിയതെന്ന് രേഖകൾ പറയുന്നു.

പോർച്ചുഗീസ് കുടിയേറ്റക്കാർക്കിടയിൽ ക്രിസ്തുമതം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഫ്രാൻസിസ് സേവ്യറിൻറെ ദൗത്യം. 1552-ൽ ചൈനയുടെ തീരത്തുള്ള ഷാങ്‌ചുവാൻ ദ്വീപിൽ വച്ചായിരുന്നു അദ്ദേഹം മരിക്കുന്നത്. 1554ലാണ് മൃതദേഹം ഗോവയിലേക്ക് അയച്ചത്. 162ലാണ് ബസിലിക്കയിൽ സ്ഥാപിച്ചത്. 1622ൽ ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

പ്രദർശന ഉത്സവത്തോട് അനുബന്ധിച്ച് ഗോവയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തീർത്ഥാടകരെ കടത്തിവിടാൻ പ്രത്യേക ബസുകൾ ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്ക്

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം; ഏഴു പേർക്ക് പരിക്ക് ഇടുക്കി കുമളി വെള്ളാരംകുന്നിൽ...

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം കല്ലൂർക്കാട്: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ...

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു കൊച്ചി:...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Related Articles

Popular Categories

spot_imgspot_img