web analytics

പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ

കൊച്ചി : സംസ്ഥാനത്തെ 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ തുടങ്ങും. നിലവിൽ ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കാട്ടാനകൾ നാട്ടിലിറങ്ങുന്നതിനു പ്രധാനകാരണം 750 കിലോമീറ്റർ വൈദ്യുതി വേലി തകർന്നുകിടക്കുന്നതു കൊണ്ടാണ്. ഇതെല്ലാം 45 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനാണ് പദ്ധതി.

മനുഷ്യൻ -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതി പത്തുദിവസത്തിനകം പൂർത്തിയാക്കാനാണു വനംവകുപ്പിന്റെ നിർദ്ദേശം. വേനൽക്കാലം വരുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുതിവേലി പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതിലൂടെ മനുഷ്യൻ- വന്യജീവി സംഘർഷം ഒരു പരിധിവരെ ലഘൂകരിക്കാമെന്നാണു ഉദ്യോ​ഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഒരു വർഷം നിലനിൽക്കുന്ന രീതിയിലായിരിക്കും പരിപാലനം.

എവിടെയെങ്കിലും വേലി കേടായെന്നു വിവരം ലഭിച്ചാൽ ഉടൻതന്നെ നന്നാക്കാനും നിർദ്ദേശമുണ്ട്. ആന വേലി പൊളിക്കാതിരിക്കാൻ വേണ്ട നടപടികൾ നോക്കും. ബാറ്ററി കേടായതും ആന വലിച്ചുപൊട്ടിച്ചതും മരം മറിച്ചിട്ടു നശിപ്പിച്ചതും ഒക്കെയാണു ഇനി ശരിയാക്കിയ ശേഷം പ്രവർത്തിപ്പിക്കാൻ പോകുന്നത്.

കേരളത്തിൽ വനമേഖലയുമായി അടുത്തുകിടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത വേലികളുണ്ട്. വന്യമൃഗങ്ങൾ കൃഷി സ്ഥലത്തേക്കു വരാതിരിക്കാനും മനുഷ്യർക്കു സംരക്ഷണമൊരുക്കാനുമാണ് വേലികൾ സ്ഥാപിക്കുന്നത്. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം മുറുകി നിൽക്കുന്ന ഇക്കാലത്തു വൈദ്യുത വേലികൾ അത്യാവശ്യ ഘടകമായി മാറുകയാണ്.

സോളാർ ബാറ്ററിയിൽനിന്നു വൈദ്യുതി പ്രവഹിക്കുന്ന തരത്തിലാണു ഇത്തരം വേലികളുടെ പ്രവർത്തനം. ചിന്നക്കനാൽ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സോളാർ ഫെൻസിംഗ് മൂലം കാട്ടാനകൾക്കു റോഡിൽ ഇറങ്ങാൻ സാധിക്കാറില്ല.

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

Related Articles

Popular Categories

spot_imgspot_img