web analytics

ഒന്നു ചിരിച്ചാൽ എന്താ, പാലക്കാട് വീണ്ട് ഷെയ്ക്ക്ഹാൻഡ് വിവാദം; ബിജെപി സ്ഥാനാർത്ഥിക്ക് മുന്നിൽ മുഖം തിരിച്ച് കൃഷ്ണദാസ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വെച്ച് ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനെ മൈൻഡ് ചെയ്യാതെ സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. കൃഷ്ണകുമാർ ഷേക്ക് ഹാൻഡ് ചെയ്യാൻ ചുമലിൽ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ കൃഷ്ണദാസ് പോകുകയായിരുന്നു.

കൃഷ്ണകുമാർ ബൂത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് കൃഷ്ണദാസ് വോട്ടു ചെയ്യാൻ ബൂത്തിലേക്ക് വരുന്നത്. കൃഷ്ണകുമാർ അടുത്ത് ചെന്ന് തോളിൽ തട്ടി വിളിച്ചിട്ടും ഒന്നും പ്രതികരിക്കാതെ കൃഷ്ണദാസ് ബൂത്തിലേക്ക് കയറുകയായിരുന്നു. സംഭവം ചാനൽ ക്യാമറകൾ ഒപ്പി എടുത്തതിനാൽ കൃഷ്ണകുമാർ രൂക്ഷമായാണ് പ്രതികരിക്കുകയും ചെയ്തു.

പോളിം​ഗ്ബൂത്തിന് മുന്നിൽ വച്ച് എതിർസ്ഥാനാർത്ഥിക്ക് കൈകൊടുത്താൽ, ചിരിച്ചാൽ എന്താണ് കുഴപ്പം, പാർട്ടി മാറുമോ? കൃഷ്ണകുമാർ ചോദിച്ചു. “ചിരിച്ച് കൈ കൊടുക്കുന്നത് ഒരു സംസ്ക്കാരമാണ്. എന്റെ വീടിനു തൊട്ടടുത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടായി താമസിക്കുന്ന ആളാണ്, ഒരു ജനപ്രതിനിധിയുമായിരുന്നു, സംസ്കാരവും മര്യാദയും ആണത്.” കൃഷ്ണകുമാർ പറഞ്ഞു.

കൃഷ്ണകുമാറിനെ കണ്ടില്ലെന്നാണ് കൃഷ്ണദാസിന്റെ പ്രതികരണം. താൻ വരുമ്പോൾ കൃഷ്ണകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നത് താൻ കണ്ടിരുന്നു. ഒരു ഉപദ്രവം വേണ്ട എന്ന് വിചാരിച്ച് ഒഴിഞ്ഞുപോവുകയായിരുന്നു എന്നാണ് കൃഷ്ണദാസ് പിന്നീട് പറഞ്ഞത്.

പാലക്കാട്ഒരു വിവാഹചടങ്ങിനെത്തിയ ഇടതുമുന്നണി സ്ഥാനാർത്ഥി പി.സരിൻ കൈകൊടുക്കാൻ പിന്നാലെ നടന്നിട്ടും വിളിച്ചു കൂവിയിട്ടും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അവഗണിച്ചത് തിരഞ്ഞെടുപ്പ് വിവാദമായി മാറിയിരുന്നു. ഇപ്പോൾ വോട്ടെടുപ്പ് വേളയിലും മറ്റൊരു ഷേക്ക് ഹാൻഡ് വിവാദത്തിന് കൂടി സാക്ഷ്യം വഹിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ് പിടിയിൽ

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ്...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

ഒരേ നമ്പർ, രണ്ട് കാറുകൾ! അച്ഛനും മകനും ചേർന്ന് നടത്തിയത് വമ്പൻ കളി; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ…

കോട്ടയം: കേരളാ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് മീനടത്ത്...

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം തിരുവനന്തപുരം:...

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ...

Related Articles

Popular Categories

spot_imgspot_img